|    Jan 16 Mon, 2017 6:35 pm

ഇറോം ശര്‍മിള അവസാനിപ്പിച്ച നിരാഹാര സമരം ഏറ്റെടുത്ത് 32കാരി

Published : 13th August 2016 | Posted By: mi.ptk

iromsharmila-

ഇംഫാല്‍: 16വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇറോമിന്റെ നിരാഹാരം ഏറ്റെടുത്ത് 32 വയസുകാരിയായ അറംബാം റോബിത ലീമ എന്ന മണിപൂരി വനിത രംഗത്ത്. സൈന്യത്തിന്റെ പ്രത്യേക നിയമം(അഫ്‌സ്പ) പിന്‍വലിക്കുന്നതുവരെ നിരാഹാരം തുടരുമെന്നാണ് രണ്ട് കുട്ടികളുടെ അമ്മയായ ലീമ പറഞ്ഞിരിക്കുന്നത്. ഇറോം ശര്‍മിളയുടെ തീരുമാനത്തില്‍ വേദനയുണ്ടെന്നും ലീമ പറഞ്ഞു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കമ്മ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് നിരാഹാരം ആരംഭിച്ചത്. രണ്ട് കുട്ടികളുടെ ഭാവിയോര്‍ത്ത് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് വനിതാ സംഘടനകള്‍ അടക്കമുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും തീരുമാനത്തില്‍  മാറ്റമില്ലെന്ന് ലീമ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 158 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക