|    Jan 20 Fri, 2017 7:30 pm
FLASH NEWS

16 വര്‍ഷത്തെ സമരത്തിന് അവസാനം; ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു

Published : 9th August 2016 | Posted By: mi.ptk

irom-sharmila

ഇംഫാല്‍: പതിനാറ് വര്‍ഷത്തെ നിരാഹാര സമരത്തിന് അവസാനം. ഇറോം ശര്‍മിള നിരാഹാരസമരം അവസാനിപ്പിച്ചു.ഇംഫാല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സമരം അവസാനിപ്പിക്കുന്നതായി പറഞ്ഞത്. നിരാഹാര സമരത്തെ തുടര്‍ന്ന് ആത്മഹത്യാ ശ്രമക്കുറ്റം നേരിടുന്ന ഇറോം ശര്‍മിള നിരാഹാര സമരം ആത്മഹത്യ നടത്താനുള്ള ശ്രമമല്ലെന്നും സമരം അവസാനപ്പിക്കാന്‍ അനുവദിയ്ക്കണമെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ആംബുലന്‍സില്‍ കോടതിയിലെത്തിയ ഇറോം ശര്‍മിളയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.
അതേസമയം, നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ തായ്യാറാവുന്ന മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശര്‍മിളയ്ക്ക് വിഘടനവാദികളുടെ വധഭീഷണി നിലനില്‍ക്കുന്നുണ്ട്. സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയാല്‍ മരണമായിരിക്കും ശിക്ഷ എന്നാണ്  ഭീഷണി. മണിപ്പൂര്‍ സ്വദേശിയല്ലാത്തെ ഒരാളെ വിവാഹം കഴിക്കരുതെന്നും പറയുന്നുണ്ട്.
ചില നേതാക്കള്‍ ഇതിന് മുന്‍പും തങ്ങളുയര്‍ത്തിയ ആവശ്യങ്ങളില്‍ നിന്ന് മാറി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. നിരാഹാര സമരത്തില്‍ നിന്ന് പിന്മാറി രാഷ്ട്രീയത്തിലിറങ്ങിയാല്‍ മുന്‍ഗാമികളെ പോലെ മരണമായിരിക്കും ശിക്ഷയെന്നും ഭീഷണിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എല്ലാ കാര്യങ്ങളുടെയും അന്ത്യമായിരിക്കുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മറ്റ് ചില സംഘടനകളും ഇറോം ശര്‍മിളയോട് നിരാഹാരം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സായുധസേനാ പ്രത്യേകാധികാര നിയമം(അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള നിരാഹാരം കിടന്നത്. ഇനിയും തന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലാപാട് സ്വീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം അവസാനിപ്പിച്ച് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം നേരത്തെ പറഞ്ഞിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക