|    Mar 24 Fri, 2017 9:51 am
FLASH NEWS

ഇറോം ശര്‍മിളയ്ക്ക് പുതിയ പാര്‍ട്ടി; മുഖ്യമന്ത്രിക്കെതിരേ മല്‍സരിക്കും

Published : 19th October 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള പുതിയ പാര്‍ട്ടി രൂപീകരിച്ചു. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നിര്‍ത്തണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നീണ്ട നിരാഹാരസമരം ശര്‍മിള കഴിഞ്ഞ ആഗസ്തിലാണ് അവസാനിപ്പിച്ചത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന് അന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് ശര്‍മിളയുടെ പുതിയ പാര്‍ട്ടിയുടെ പേര്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്രം ഇബോജി സിങിനെതിരേ തൗബാള്‍ നിയമസഭാ മണ്ഡലത്തിലും ഖുരാജ് മണ്ഡലത്തിലും മല്‍സരിക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക