|    Jul 23 Sun, 2017 6:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇറോം ശര്‍മിളയ്ക്ക് എതിരായ കേസ് പിന്‍വലിക്കണം: ആംനസ്റ്റി

Published : 28th July 2016 | Posted By: SMR

കൊല്‍ക്കത്ത: നിരാഹാരസമരം അവസാനിപ്പിക്കുന്നതിനു മുമ്പ് ഇറോം ശര്‍മിളയ്‌ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ലോകമനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. അടിയന്തരവും നിരുപാധികമായും അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ പ്രൊജക്ട് മാനേജര്‍ അരിജിത് സെന്‍ പറഞ്ഞു. ശര്‍മിള മനസ്സാക്ഷിയുടെ തടവുകാരിയാണ്.
അഫ്‌സ്പയ്‌ക്കെതിരായ പോരാട്ടം ശര്‍മിളയുടെ പുതിയ തീരുമാനത്തിലൂടെ പുതിയ ദിശയിലേക്ക് കടക്കാന്‍ പോവുകയാണ്-അദ്ദേഹം പറഞ്ഞു. 16 വര്‍ഷം നീണ്ട നിരാഹാരം അവര്‍ അവസാനിപ്പിക്കുന്നത് ആഗസ്ത് ഒമ്പതിനാണ്. അടുത്തവര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മാലം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് അവരുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക