|    May 25 Thu, 2017 4:05 pm
FLASH NEWS

ഇറോം ശര്‍മിളയുടെ സമരം 32കാരി ഏറ്റെടുത്തു

Published : 15th August 2016 | Posted By: SMR

ഇംഫാല്‍: ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 32കാരിയായ മണിപ്പൂരി വനിത അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രണ്ടു കുട്ടികളുടെ മാതാവായ അറംബാം റോബിത ലീമയാണ് ഇറോം ശര്‍മിള നിര്‍ത്തിയിടത്തുനിന്നു സമരം ഏറ്റെടുത്തത്.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച രാവിലെ പത്തിന് അവര്‍ നിരാഹാര സമരം തുടങ്ങി. ഇറോം ശര്‍മിളയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും സമരം താന്‍ ഏറ്റെടുക്കുകയാണെന്നും അവര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ ഭാവിയോര്‍ത്ത് തീരുമാനം പുനപ്പരിശോധിക്കണമെന്ന് വനിതാ സംഘടനകള്‍ അടക്കമുള്ളവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ലീമ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day