|    Aug 23 Wed, 2017 6:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇറോം ശര്‍മിളയുടെ വിവാഹ തടസ്സം നീങ്ങി

Published : 13th August 2017 | Posted By: fsq

 

കൊടൈക്കനാല്‍: മണിപ്പൂരിലെ സാമൂഹികപ്രവര്‍ത്തക ഇറോം ശര്‍മിളയും ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുന്ന ഹരജി സബ് രജിസ്ട്രാര്‍ തള്ളി. സാമൂഹികപ്രവര്‍ത്തകന്‍ വി മഹേന്ദ്രന്റെ എതിര്‍പ്പാണ് സബ് രജിസ്ട്രാര്‍ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതോടെ ഇറോമിന്റെ വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി. സ്‌പെഷ്യല്‍ മാര്യേജ്് ആക്റ്റ് പ്രകാരം ദമ്പതികളില്‍ ഒരാള്‍ നേരത്തേ വിവാഹം കഴിച്ചതോ, മാനസികാരോഗ്യമില്ലായ്മയോ അല്ലെങ്കില്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലോ  മാത്രമേ എതിര്‍പ്പ് നിലനില്‍ക്കൂവെന്ന് രജിസ്ട്രാ ര്‍ ഉത്തരവില്‍ പറഞ്ഞു. ജൂലൈ 12നാണ് ഇറോം ശര്‍മിളയും കുടിഞ്ഞോയും സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹത്തിന് അപേക്ഷ നല്‍കിയത്. ഇവര്‍ കൊടൈക്കനാലില്‍ താമസിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്നാണ് ഹരജിയില്‍ ആരോപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക