|    Oct 23 Mon, 2017 10:06 am

ഇറിഗേഷന്‍ സ്ഥലത്തെ കുന്ന് നിരത്തി; ലീഗ് നേതാവിനെതിരേ കേസെടുത്തു

Published : 10th July 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്തെ കുന്ന് നിരത്തല്‍ ലീഗ് നേതാവിനെ പ്രതിയാക്കി കേസെടുത്തു. പ്രതിഷേധവുമായി ലീഗ് നേതൃത്വം. മുണ്ടേക്കരാട് കൊന്നക്കോട് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ 2.864 ഹെക്ടര്‍ കുന്നിടിച്ച് നിരപ്പാക്കിയെന്ന പരാതിയിലാണ് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫായിദ ബഷീര്‍, അബ്ദുള്‍ റഹ്മാന്‍, സദഖത്തുള്ള, മുസ്തഫ, ഹാരിസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഈ സംഭവം രാഷ്ട്രീയ പകപോക്കലാണെന്ന് ലീഗ് നേതൃത്വം.
കുന്നിടിക്കലോ മണ്ണ് കടത്തലോ ഇവിടെ നടത്തിയിട്ടില്ലെന്നും യുവാക്കള്‍ക്ക് കളിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുക മാത്രമാണ് ഇവിടെ ചെയ്തതെന്നും ലീഗ് നേതൃത്വം പറയുന്നു. അത് ഇവിടത്തെ എല്ലാ രാഷ്ട്രീയ വിഭാഗത്തിലും പെട്ട യുവാക്കളാണ് ചെയ്തത്. എന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കാതെ ബോധപൂര്‍വ്വം ലീഗ് നേതാക്കളെ പോലിസിനെ ഉപയോഗിച്ച് ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും നേതാക്കളായ ടി എ സിദ്ദീഖ്, എന്‍ ഹംസ, റഷീദ് ആലായന്‍ പറഞ്ഞു.
കൊന്നക്കോട് ഇറിഗേഷന്റെ സ്ഥലത്തെ മണ്ണ് നികത്തിയ സംഭവത്തില്‍ പ്രതികളായ മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫായിദ ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തുകയും എസ്‌ഐയുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്തംഗം എം ജിനേഷ് പ്രകടനത്തിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക