|    Aug 20 Sun, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകളെ നിയമിച്ച് ഹസ്സന്‍ റൂഹാനി

Published : 10th August 2017 | Posted By: fsq

 

തെഹ്‌റാന്‍: ഇറാന്‍ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമില്ലെന്ന ആരോപണത്തിനു പിന്നാലെ വൈസ് പ്രസിഡന്റുമാരായി മൂന്നു സ്ത്രീകളെ നിയോഗിച്ച് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. മന്ത്രിസഭയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ പത്തു ശതമാനമുള്ള സുന്നികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. കുടുംബ, വനിതാ വിഭാഗം വൈസ് പ്രസിഡന്റായി മസുമെ ഇബ്തികാറിനെയും നിയമകാര്യ വിഭാഗം വൈസ് പ്രസിഡന്റായി ലായ ജുനൈദിയേയും മൗലികാവകാശ വിഷയങ്ങളിലെ പ്രസിഡന്റിന്റെ അസിസ്റ്റന്റായി ശാഹിന്‍ദുഖ്ത് മൗലവര്‍ദിയേയും നിയമിച്ചു. മൗലവര്‍ദിയും ഇബ്തികാറും ഹസ്സന്‍ റൂഹാനിയുടെ മുന്‍ സര്‍ക്കാരിലും വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമനത്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അനുമതി കൂടെ ലഭിക്കേണ്ടതുണ്ട്. ഇറാനിലെ പൗര സ്വാതന്ത്ര്യം മെച്ചപ്പെടുത്തുമെന്നും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്നുമുള്ള വാഗ്ദാനങ്ങളോടെയാണ് ഹസ്സന്‍ റൂഹാനി അധികാരത്തിലേറിയത്. രാഷ്ട്രീയത്തിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരണമെന്ന് അടുത്തിടെ ഹസ്സന്‍ റൂഹാനി ആഹ്വാനം ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക