|    Nov 23 Thu, 2017 7:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ : യുഎന്‍ നടപടി സ്വീകരിക്കണമെന്ന് ട്രംപ്

Published : 9th November 2017 | Posted By: fsq

 

സോള്‍: ഇറാന്‍ സൗദി അറേബ്യക്കെതിരേ സൈനികനീക്കം നടത്തിയെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആരോപണത്തില്‍ യുഎന്‍ നടപടി സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കഴിഞ്ഞ ശനിയാഴ്ച റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമത്തിനു പിന്നില്‍ ഹൂഥികളാണെന്നും അവര്‍ക്ക് ആയുധം നല്‍കിയത് ഇറാനാണെന്നും സൗദി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇറാന്‍ -സൗദി വാക്‌പോരും രൂക്ഷമാവുകയാണ്. ഹൂഥികള്‍ക്ക് ഇറാന്‍ ആയുധം നല്‍കിയതായി യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയും ചൊവ്വാഴ്ച ആരോപിച്ചിരുന്നു. അതേസയമയം, സൗദി അറേബ്യക്കെതിരേ ശക്തമായ ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും രംഗത്തെത്തി. ഇറാനെ ഭീഷണിപ്പെടുത്തി ഒന്നും നേടാനാവില്ല. ഇറാന്‍ ജനത നിങ്ങളെക്കാള്‍ ശക്തരാണ്. ഇറാന്‍ ജനതയെ നിങ്ങള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക