|    Sep 20 Thu, 2018 8:35 am
FLASH NEWS
Home   >  News now   >  

ഇറാന്‍ മുന്‍ പ്രസിഡന്റ് റഫ്‌സഞ്ചാനി അന്തരിച്ചു

Published : 8th January 2017 | Posted By: Navas Ali kn

s2reutersmedia
തെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷ്മി റഫ്‌സഞ്ചാനി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതം കാരണം തെഹ്‌റാനിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം 1989 മുതല്‍ 1997 വരെ ഇറാന്‍ പ്രസിഡന്റായിരുന്നു. അഹമ്മദ് നജാദ് പ്രസിഡന്റായതോടെയാണ്  റഫ്‌സഞ്ചാനി സ്ഥാനമൊഴിഞ്ഞത്. അഹമ്മദ് നജാദിനെ പല കാര്യങ്ങളിലും രൂക്ഷമായി വിമര്‍ശിച്ചിരുന്ന റഫ്‌സഞ്ചാനി ഇറാനിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss