|    Jul 28 Fri, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ ബോട്ടിന് നേരെ യുഎസ് കപ്പലിന്റെ മുന്നറിയിപ്പ് വെടി

Published : 27th August 2016 | Posted By: SMR

വാഷിങ്ടണ്‍: ഇറാന്‍ സൈനിക ബോട്ടിനു മുന്നറിയിപ്പു നല്‍കുന്നതിനായി യുഎസ് നാവികസേന മൂന്നു തവണ വെടിയുതിര്‍ത്തതായി പെന്റഗണ്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിലായി ഗള്‍ഫ് കടലില്‍ യുഎസ് കപ്പലുകള്‍ക്കുനേരെ ഇറാന്‍ കപ്പലുകളുടെ ഭാഗത്തുനിന്നു പലതവണ പ്രകോപനമുണ്ടായതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു.
ഇറാനിയന്‍ കപ്പലുകളുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമല്ലെന്നും അവരുടെ പ്രവൃത്തികള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കപ്പലുകള്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലായിരുന്നെന്നും തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വിദേശ കപ്പലുകള്‍ക്ക് സൈനികര്‍ മുന്നറിയിപ്പു നല്‍കുന്നതു പതിവാണെന്നും  ഇറാന്‍ പ്രതിരോധമന്ത്രി ജനറല്‍ ഹുസയ്ന്‍ ദെഹ്ഖാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക