|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ പുതിയ യുദ്ധക്കപ്പല്‍ സഹന്ദ് പ്രദര്‍ശിപ്പിച്ചു

Published : 2nd December 2018 | Posted By: kasim kzm

തെഹ്‌റാന്‍: ഇറാന്റെ പുതിയ യുദ്ധക്കപ്പല്‍ സഹന്ദ് പ്രദര്‍ശിപ്പിച്ചു. റഡാര്‍ സംവിധാനങ്ങള്‍ക്കു പിടികൊടുക്കാതെ യാത്രചെയ്യാന്‍ സാധിക്കുന്നതാണ് സഹന്ദെന്നതിനാല്‍ യുഎസിന് സമ്മര്‍ദമേറുമെന്നു രാഷ്ടീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എണ്ണ ഇല്ലാതെ തന്നെ അഞ്ചുമാസം കടലില്‍ സഞ്ചരിക്കുന്നതിന് സഹന്ദിനു ബുദ്ധിമുട്ടില്ല. പ്രദര്‍ശനത്തിനു ശേഷം ഗള്‍ഫിലെ ബന്ദാര്‍ അബ്ബാസ് നാവിക ആസ്ഥാനത്ത് ഇറാന്‍ സേനയ്‌ക്കൊപ്പം നശീകരണക്കപ്പലായ സഹന്ദ് ചേര്‍ന്നു. കപ്പലില്‍ ഹെലികോപ്റ്റര്‍, ടോര്‍പിഡോ എന്നിവ ഇറക്കാനുള്ള സൗകര്യമുണ്ട്.
കൂടാതെ വിമാനാക്രമണ പ്രതിരോധസംവിധാനവും കപ്പല്‍ ആക്രമണ പ്രതിരോധ സംവിധാനവും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്കു മിസൈല്‍ വിക്ഷേപിക്കാനുള്ള സംവിധാനവും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയിലാണ് ഇറാന്‍ ആണവകരാറില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പി•ാറിയത്. കൂടാതെ ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. ഇറാഖ്, ലെബ്‌നാന്‍, യമന്‍, സിറിയ എന്നീ രാജ്യങ്ങള്‍ക്കു സഹായം നല്‍കുന്നെന്നാരോപിച്ചാണ് ട്രംപ് കരാറില്‍ നിന്നു പി•ാറിയത്. ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇറാന്റെ പുതിയ നശീകരണക്കപ്പല്‍ യുഎസ് തലവദേന സൃഷ്ടിക്കും. ഇറാന്‍ സാങ്കേതികവിദ്യയില്‍ പ്രാദേശികമായി നിര്‍മിച്ച—താണ് സഹന്ദ്. 2010ലാണ് ആദ്യ നശീകരണക്കപ്പല്‍ ഇറാന്‍ നിര്‍മിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss