|    Jul 16 Mon, 2018 12:25 pm
Home   >  Todays Paper  >  page 9  >  

ഇറാന്‍ നടപടി സൈനിക നീക്കം : മുഹമ്മദ് ബിന്‍ സല്‍മാന്‍

Published : 8th November 2017 | Posted By: fsq

 

റിയാദ്: യമനിലെ ഹൂഥി വിമതര്‍ക്ക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാന്‍ നടപടി സൗദിക്കെതിരായ നേരിട്ടുള്ള സൈനിക നീക്കമാണെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതു യുദ്ധനടപടിയായി പരിഗണിക്കുമെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ കിരീടാവകാശി വ്യക്തമാക്കിയതായി സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണം സൗദി തടഞ്ഞിരുന്നു. ഇറാന്‍ നിര്‍മിത മിസൈലാണ് ആക്രമണം നടത്തിയതെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 850 കി.മീ അകലെയുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ബുര്‍ഖാന്‍ എച്ച്2 മിസൈല്‍ ആക്രമണം നടത്തിയതായി ഹൂഥി അനുകൂല മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, യമനിലെ ഹൂഥികള്‍ക്ക് ആയുധം നല്‍കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss