|    May 28 Sun, 2017 4:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇറാന്‍ കപ്പലില്‍ നിന്നു മയക്ക് മരുന്ന് പിടികൂടി

Published : 23rd December 2015 | Posted By: swapna en

ship
അബുദബി:  ഇറാന്‍ കപ്പലില്‍ നിന്നും വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി. രാജ്യാന്തര വിപണിയില്‍ വന്‍ വിലവരുന്ന പതിനൊന്നര കിലോ ഹഷീഷും ഒന്നര ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികളുമാണ് പിടികൂടിയത്. യു.എ.ഇ. മയക്ക് മരുന്ന് വിരുദ്ധ സേനയും ഷാര്‍ജ പോലീസും സംയുക്തമായാണ്  മയക്ക് മരുന്ന് വേട്ട നടത്തിയത്. ഷാര്‍ജയിലെ പോര്‍ട്ട് ഖാലിദില്‍ നങ്കുരമിട്ടിരുന്ന കപ്പലില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയതെന്ന് അഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ. ഫെഡറല്‍ ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സയീദ് അല്‍ സുവൈദി പറഞ്ഞു. കപ്പലില്‍  ഒരു ടാങ്കില്‍ ഒളിച്ചിരിക്കുകയായിരുന്നതിനാല്‍ അവശ നിലയില്‍ കണ്ടെത്തിയ രണ്ട് പേരടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ മയക്ക് മരുന്ന് സംഘം യു.എ.ഇ.യില്‍ എത്തിക്കാന്‍ ഏല്‍പ്പിച്ചതായി കേപ്റ്റന്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day