|    Nov 21 Wed, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇറാന്‍ എണ്ണ കയറ്റുമതി ഉപരോധം: സഖ്യരാജ്യങ്ങളെ ദ്രോഹിക്കില്ലെന്ന് യുഎസ്‌

Published : 2nd November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: എണ്ണ കയറ്റുമതിയില്‍ ഇറാനെതിരേ ഉപരോധവുമായി മുന്നോട്ടു പോവുമെന്നു യുഎസ്. എന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന സംഖ്യരാജ്യങ്ങളെ ഉപരോധത്തിന്റെ പേരില്‍ ഉപദ്രവിക്കില്ലെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. തങ്ങള്‍ക്കു പരമാവധി സമ്മര്‍ദം ചെലുത്തണം. പക്ഷേ സുഹൃത്തുക്കളെയും സഖ്യരാജ്യങ്ങളെയും അതിന്റെ പേരില്‍ ഉപദ്രവിക്കാനില്ല- ഇറാനെതിരേയുള്ള ഉപരോധത്തെ പരാമര്‍ശിച്ച് ബോള്‍ട്ടണ്‍ പറഞ്ഞു.
അതേസമയം ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയെന്ന് ബോള്‍ട്ടണ്‍ അവകാശപ്പെട്ടു. നവംബര്‍ അഞ്ചു മുതല്‍ അമേരിക്ക ഇറാന്റെ എണ്ണകയറ്റുമതിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന അഞ്ചു രാജ്യങ്ങളില്‍ മൂന്നു രാജ്യങ്ങളും അടിയന്തര ഉപരോധത്തില്‍ യുഎസിനോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ, ചൈന, തുര്‍ക്കി മുതലായ രാജ്യങ്ങളാണു യുഎസിനോട് എതിര്‍പ്പു പ്രകടിപ്പിച്ച രാജ്യങ്ങള്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss