ഇറാന് എണ്ണക്കയറ്റുമതി പുനരാരംഭിച്ചു
Published : 15th February 2016 | Posted By: G.A.G

തെഹ്റാന് : ആണവപദ്ദതികളെച്ചൊല്ലി ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായി ഇറാനില്‍ നിന്ന് യൂറോപ്പിലേക്ക് എണ്ണയുമായി കപ്പല്‍ പുറപ്പെട്ടു. ഇറാന്റെ എണ്ണവ്യവസായചരിത്രത്തില് പുതിയ അധ്യായം കുറിക്കുന്നുവെന്നാണ് കയറ്റുമതിയെ ഇറാന് ഡെപ്യൂട്ടി എണ്ണ മന്ത്രി വിശേഷിപ്പിച്ചത്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി എണ്ണക്കപ്പലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇറാനില്‍ നിന്നു എണ്ണ നിറച്ചതായി റിപോര്‍ട്ടുകളുണ്ട്. ഫ്രാന്‍സ്, റഷ്യ, സ്പെയിന് എന്നീരാജ്യങ്ങളിലേക്ക്് എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണയാതായും റിപോര്‍ട്ടുണ്ട്. ഉപരോധം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിദിന എണ്ണ ഉല്പാദനം അഞ്ചുലക്ഷം ബാരല്‍ കൂടി വര്‍ധിപ്പിക്കുകയാണെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയിലെത്തുന്നതോടെ അന്താരാഷ്ട്രവിപണിയില്‍ എണ്ണവിലയില്‍ കൂടുതല്‍ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.