|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ ഉപരോധം ഗുണം ചെയ്തില്ലെന്ന് സൗദി ഊര്‍ജമന്ത്രി

Published : 15th November 2018 | Posted By: kasim kzm

റിയാദ്: അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വേണ്ടത്ര ഫലം സൃഷ്ടിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്. ഉപരോധത്തിലൂടെ തങ്ങള്‍ പ്രതീക്ഷിച്ചൊരു വിപണി സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും വരുംമാസങ്ങളില്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ദിനേന 50 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കുന്നതു വിപണി സന്തുലിതമാക്കാനാണ്. ഒപെക് കൂട്ടായ്മ പിരിച്ചുവിടാന്‍ സൗദി ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എണ്ണ ഉല്‍പാദകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക് വിപണി ആവശ്യം മുന്‍നിര്‍ത്തിയാണ് തോത് നിശ്ചയിക്കുന്നത്. നവംബറില്‍ വിതരണം വര്‍ധിപ്പിച്ചിരുന്നു. അതിനാലാണ് ദിനേന 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം അഞ്ച് ലക്ഷമാക്കി കുറച്ചതെന്ന് ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
എന്നാല്‍ വിപണിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതനുസരിച്ച് ഉല്‍പാദനത്തില്‍ മാറ്റം വരുത്തും. നിലവിലെ നിയന്ത്രണം അടുത്തവര്‍ഷം വരെ തുടരേണ്ടിവരുമെന്ന് അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss