|    Sep 23 Sun, 2018 8:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ ഉപരോധംവിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് യുഎസ്‌

Published : 30th August 2018 | Posted By: kasim kzm

ഹേഗ്: ഇറാനു നേരെയുള്ള ഉപരോധത്തില്‍ വിധി പറയാന്‍ യുഎന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎസ് വിദേശകാര്യ മന്ത്രാലയം അഭിഭാഷകന്‍ ജെന്നിഫര്‍ ന്യൂസ്റ്റഡാണ് ഈ വാദമുഖം ഉന്നയിച്ചത്. ഇറാന്റെ പരാതി പരിഗണിക്കാനുള്ള അധികാരം പ്രഥമദൃഷ്ട്യാ കോടതിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
തങ്ങള്‍ക്കെതിരായ യുഎസ് ഉപരോധം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇറാന്‍ രാജ്യാന്തര കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ കരാറില്‍നിന്നു പിന്‍വാങ്ങി ഉപരോധം പുനസ്ഥാപിച്ച നടപടിയിലൂടെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 1955ലെ കരാര്‍ ലംഘനമാണു നടത്തിയിരിക്കുന്നതെന്നാണ് ഇറാന്റെ വാദം.
എന്നാല്‍, കരാര്‍ യുഎന്‍ കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നും അതില്‍ വാദംകേള്‍ക്കാനുള്ള അധികാരം കോടതിക്കില്ലെന്നും യുഎസ് വ്യക്തമാക്കി. തുടര്‍വാദം കേള്‍ക്കുന്നതിന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss