|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം

Published : 27th November 2018 | Posted By: kasim kzm

ബഗ്ദാദ്/കുവൈത്ത് സിറ്റി: ഇറാഖ്-ഇറാന്‍ അതിര്‍ത്തിയില്‍ അതിശക്തമായ ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈത്തിലും അനുഭവപ്പെട്ടു. വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആള്‍ത്താമസം കുറഞ്ഞ മേഖലയിലാണ് ഭൂചലനം രൂക്ഷമായി അനുഭവപ്പെട്ടത്.
അതേസമയം, 200ലധികം ആളുകള്‍ പരിക്കേറ്റതായി ഇറാനിലെ കെര്‍മന്‍ഷാ പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍-ഇറാഖ് അതിര്‍ത്തിപാതകള്‍ക്കു കുഴപ്പമില്ലെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍, അതിര്‍ത്തിപാതകള്‍ അടയ്ക്കണമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ ഇറാനോട് ആവശ്യപ്പെട്ടു. പാതകള്‍ മണ്ണിടിച്ചിലില്‍ തകരുമെന്നാണ് മുന്നറിയിപ്പ്.
കുവൈത്തില്‍ അനുഭവപ്പെട്ടത് ആള്‍ത്താമസമുള്ള മേഖലയിലാണ്. ഇവിടെ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നു പുറത്തേക്ക് ഓടിയിറങ്ങി. നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നുതവണയായിരുന്നു ഭൂചലനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss