|    Nov 23 Thu, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ ആണവ കരാറുമായി മുന്നോട്ടു പോവും: മൊഗിറിനി

Published : 11th November 2017 | Posted By: fsq

 

സമര്‍കന്ദ്: ഇറാനുമായുള്ള ആണവകരാര്‍ എല്ലാ തലങ്ങളിലും പൂര്‍ണമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കുമെന്നു യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക മൊഗിറിനി. യൂറോപ്യന്‍ യൂനിയനും സഖ്യത്തില്‍ ഉള്‍പ്പെട്ട മറ്റു അംഗങ്ങള്‍ക്കും കരാര്‍ വലിയ നേട്ടമാണെന്നും അവര്‍ പറഞ്ഞു. ഇറാനുമായുള്ള ആണവകരാറില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഒപ്പുവച്ചത്. ആണവകരാര്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കുന്നു എന്ന സമ്മതപത്രത്തില്‍   ട്രംപ് ഒപ്പുവച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക