|    Nov 13 Tue, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തത് ദുര്‍ഭരണം: ആയത്തുല്ലാ ഖാംനഈ

Published : 14th August 2018 | Posted By: kasim kzm

തെഹ്‌റാന്‍: ഇറാന്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. യുഎസ് ഉപരോധത്തേക്കാള്‍ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തത് സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്നു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ നടപടിയെ ഇറാന്‍ അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാംനഈ സര്‍ക്കാരിനെ പരസ്യമായി തള്ളിപ്പറഞ്ഞത്. മികച്ച ഭരണവും ആസൂത്രണവും കൊണ്ട് ഇറാനുമേലുള്ള ഉപരോധങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇറാന്‍ കറന്‍സി റിയാലിന്റെ മൂല്യം പകുതിയായി കുറഞ്ഞു. കറന്‍സിയുടെ മൂല്യം കുറഞ്ഞതിനും സ്വര്‍ണനാണയത്തിന് വില കൂടിയതിനും ഉദ്യോഗസ്ഥരടക്കം 60 പേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതിനും ശത്രുക്കളെയാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. കറന്‍സിയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണനാണയത്തിന്റെ വില കൂടിയതും പ്രധാന സാമ്പത്തിക പ്രശ്‌നമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തക്ക ശിക്ഷ ലഭിക്കുകതന്നെ വേണമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎസുമായി സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss