|    Nov 21 Tue, 2017 6:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്റെ പ്രഥമ ശത്രു യുഎസ് : ഖാംനഇ

Published : 3rd November 2017 | Posted By: fsq

 

ആങ്കറ: ഇറാന്റെ പ്രഥമ ശത്രു യുഎസ് ആണെന്നും ബഹുരാഷ്ട്ര ആണവ കരാറില്‍ തങ്ങള്‍ യുഎസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ. ഇറാന്‍ ജനതയ്‌ക്കെതിരായ ട്രംപിന്റെ വിഡ്ഢിത്തം നിറഞ്ഞ പരാമര്‍ശങ്ങള്‍ യുഎസിന് തങ്ങളുടെ രാജ്യത്തോടുള്ള ശത്രുത വ്യക്തമാക്കുന്നതാണെന്നും അലി ഖാംനഇ പറഞ്ഞു. ആണവ കരാരിനോടുള്ള ഇറാന്റെ പ്രതിബദ്ധതയ്ക്കു സാക്ഷ്യപത്രം നല്‍കാന്‍ കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിരുന്നില്ല. ഇറാന്‍ ആണവ കരാറിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍, ഇറാന്‍ കരാറിന്റെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നതായി ഐഎഇഎ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക