|    Oct 17 Wed, 2018 2:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇറാനെ സമനിലയില്‍ തളച്ച് സിറിയ പ്ലേഓഫില്‍

Published : 7th September 2017 | Posted By: fsq

 

തെഹ്‌റാന്‍: ഏഷ്യയില്‍ നിന്ന് നേരത്തെ തന്നെ യോഗ്യത കരസ്ഥമാക്കിയ ഇറാനെ സമനിലയില്‍ തളച്ച് സിറിയ ലോകകപ്പ് യോഗ്യത റൗണ്ട് പ്ലേഓഫില്‍. തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 2-2ന് സമനില നേടിയാണ് സിറിയ അപ്രതീക്ഷിത നേട്ടം സ്വന്തമാക്കിയത്. കരുത്തില്‍ ഏറെ മുന്നിലുള്ള ഇറാനെതിരേ അവസാന നിമിഷത്തിലെ ഗോളിലൂടെ തളച്ച സിറിയ ലോകകപ്പ് പ്രതീക്ഷ സജീവമാക്കി. ഇനി ആസ്‌ത്രേലിയയുമായി നടക്കുന്ന പ്ലേഓഫ് കടമ്പ കടന്നാല്‍ സിറിയക്ക് ലോകകപ്പ് കളിക്കാം. 13ാം മിനിറ്റില്‍ തമര്‍ ഹാജ് സിറിയക്ക് ലീഡ് സമ്മാനിച്ചെങ്കിലും 45ാം മിനിറ്റില്‍ അസ്‌മോന്‍ ലീഡ് പൊളിച്ച് സമനില കണ്ടെത്തി. തുടര്‍ന്ന് ജയപ്രതീക്ഷകള്‍ കൈവിടാതെ പൊരുതിയ സിറിയയെ ഞെട്ടിച്ച് 64ാം മിനിറ്റില്‍ അസ്‌മോന്‍ തന്റെ രണ്ടാം ഗോളിലൂടെ ഇറാനെ മുന്നിലെത്തിച്ചു. എന്നാല്‍, ഇഞ്ച്വറി ടൈമില്‍ അപ്രതീക്ഷിത ഗോളുമായി അല്‍ സോമ സിറിയന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ സിറിയക്ക് ലോകകപ്പ് യോഗ്യത ലഭിക്കുമായിരുന്നു. ഗ്രൂപ്പ് എയില്‍ 13 പോയന്റോടെ മൂന്നാം സ്ഥാനത്താണ് സിറിയ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss