|    Dec 16 Sun, 2018 12:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാനെതിരേ ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് യുഎസ്്‌

Published : 18th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ ഇറാനെതിരായ നടപടികള്‍ ആലോചിക്കുന്നതിനും നടപ്പാക്കുന്നതിനും യുഎസ്് ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പിന് (ഐഎജി) രൂപം നല്‍കി. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറിയ സഹാചര്യത്തില്‍ ഇറാനെതിരായ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും അവ നടപ്പാക്കുന്നതിനുമായാണ് പ്രത്യേക ടീമിന് രൂപം നല്‍കിയതെന്ന് പോംപിയോ പറഞ്ഞു. സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പോളിസി പ്ലാനിങ് ഡയറക്ടര്‍ ബ്രയാന്‍ ഹുക്കാണ് സമിതിയുടെ മേധാവി.
ഇറാനെതിരായ നടപടികള്‍ക്ക് തങ്ങളുടെ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്റെ ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണെന്നും ഇറാന്‍ ഭീഷണി നേരിടുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹുക്ക് പറഞ്ഞു. ഇറാനെതിരായ യുഎസ് നയപരിപാടികള്‍ നടപ്പാക്കുകയാണ് ആക്ഷന്‍ ഗ്രൂപ്പിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇറാനെതിരായ യുദ്ധ പ്രഖ്യാപനമായാണ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss