|    Aug 20 Mon, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാനുമായുള്ള വ്യാപാരബന്ധം തുടരാന്‍ ഇയു വിദേശകാര്യ മേധാവി

Published : 9th August 2018 | Posted By: kasim kzm

ബസല്‍സ്: ഇറാനെതിരേ യുഎസ് പ്രസിഡന്റ് ഉപരോധങ്ങളുമായി മുന്നോട്ടുപോകവെ ട്രംപിനെ തള്ളി യൂറോപ്യന്‍ യൂനിയന്‍. ഇറാനുമായുള്ള വ്യാപാരബന്ധം തുടരാനാണ് ഇയു വിദേശകാര്യ മേധാവി ഫെഡ്രറിക മൊഗേറിയനി ഇയുരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തത്.
ട്രംപിന്റെ വെല്ലുവിളികളും കലഹ പ്രസ്താവനകളും തള്ളിക്കളഞ്ഞ് ഇറാനുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാനാണു ഫെഡ്രറിക മൊഗേറിയനി ആവശ്യപ്പെട്ടത്. ഇറാനുമായുള്ള വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങളെ യുഎസ് വിപണിയില്‍ നിന്നു വിലക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇയു നടപടി. ഇറാനുമായുള്ള ആണവകരാര്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇയു രാഷ്ട്രങ്ങളിലെ കമ്പനികളെ പ്രോല്‍സാഹിപ്പിക്കണമെന്നും ട്രംപിന്റെ ഭീഷണി ഗൗരവമായി എടുക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
2015 ഇറാന്‍ ആണവകരാറില്‍ നിന്നു പിന്‍മാറില്ലെന്ന് അവര്‍ വ്യക്തമാക്കി. നിക്ഷേപത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ അവര്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയിലാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാര്‍ ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയത്. പക്ഷേ യൂറോപ്യന്‍ യൂനിയന്‍ ഇത് അംഗീകരിച്ചിരുന്നില്ല.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss