|    Jun 23 Fri, 2017 5:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാനില്‍ 20 തടവുകാരെ തൂക്കിക്കൊന്നു

Published : 5th August 2016 | Posted By: SMR

തെഹ്‌റാന്‍: ഇറാനില്‍ 20ഓളം തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി റിപോര്‍ട്ട്. പടിഞ്ഞാറന്‍ കുര്‍ദ് മേഖലയില്‍ സിവിലിയന്‍മാരെയും മതനേതാക്കളെയും ആക്രമിച്ചെന്ന കുറ്റത്തില്‍ ശിക്ഷവിധിക്കപ്പെട്ടവരെയാണ് കഴിഞ്ഞദിവസം തൂക്കിക്കൊന്നതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സുന്നിവിഭാഗത്തില്‍പെട്ടവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഇവര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊലപ്പെടുത്തിയതായും രാജ്യസുരക്ഷയ്‌ക്കെതിരേ പ്രവര്‍ത്തിച്ചതായും പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജവാദ് മോന്‍തസെറി പറഞ്ഞു.
2009നും 2011നുമിടയില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് വധശിക്ഷ. ഈ കാലയളവില്‍ നടന്ന 24 സായുധ ആക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
തൗഹിദ് ആന്റ് ജിഹാദ് എന്ന സംഘടനയാണ് ആക്രമണങ്ങള്‍ക്കു പിറകിലെന്നും 21 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
2009ല്‍ സുന്നി നേതാക്കളായ മാമുസ്ത ബുര്‍ഹാന്‍ ആലിയെയും മാമുസ്ത മുഹമ്മദ് ശെയ്ഖ് അല്‍ ഇസ്‌ലാമിനെയും കൊലപ്പെടുത്തിയ കേസില്‍ തൗഹിദ് ആന്റ് ജിഹാദ് സംഘടനയ്‌ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. സംഘടനയിലെ അംഗങ്ങളെന്നു കണ്ടെത്തിയവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക