|    Nov 21 Wed, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് അനുമതിക്കു സാധ്യത

Published : 3rd November 2018 | Posted By: kasim kzm

സിംഗപ്പൂര്‍: ഇറാനുമേല്‍ അമേരിക്കയുടെ ഉപരോധം തുടരുന്നതിനിടെ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് അമേരിക്കയുടെ അനുമതിക്ക് സാധ്യത. ബ്ലൂംബര്‍ഗ് ഓണ്‍ലൈന്‍ മാധ്യമമാണ് ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇത് റിപോര്‍ട്ട് ചെയ്തത്. ഇക്കാര്യം തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ, ദക്ഷിണകൊറിയ, ചൈന എന്നീ മൂന്ന് രാജ്യങ്ങളുടെ പേര് മാത്രമാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ അഞ്ചു മുതല്‍ ഇറാനുമേല്‍ വീണ്ടും ഉപരോധം കൊണ്ടുവരാനിരിക്കെയാണ് അതിനു ശേഷവും എണ്ണ വാങ്ങലിന് അനുമതി നല്‍കിയത്. ഇറാന്റെ എണ്ണ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളാണ്. എണ്ണ വാങ്ങുന്നത് തുടരാന്‍ ഉപരോധത്തില്‍ നിന്ന് ഇളവ് ലഭിക്കണമെന്നുള്ള ആവശ്യമാണ് ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
അതേസമയം, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്ന് കാണിച്ച് രേഖാമൂലമുള്ള ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത്തരം ചില അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും തുര്‍ക്കി പ്രതികരിച്ചു. ഉപരോധത്തിന് ശേഷവും ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് യുഎസ് സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്നും ഇതിന്റെ ഫലം കുറച്ച് ദിവസങ്ങള്‍ക്കിടെ പ്രകടമാവുമെന്നും ചൈനീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിരുന്നു.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ചൈന. ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കുന്ന ഈ ഇളവ് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പിന്നീട് നിലപാട് ശക്തമാക്കുമെന്നുമാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടെ ഇറാന്റെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതി 1.15 ദശലക്ഷം ബാരലായി കുറയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 2018ന്റെ മധ്യത്തില്‍ പ്രതിദിന കയറ്റുമതി 2.5 മില്യണ്‍ ആയിരുന്നു. എണ്ണ വില്‍പ്പന വഴിയുള്ള ഇറാന്റെ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാനിയന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ചൈന ഉപരോധത്തില്‍ ഇളവുകള്‍ തേടി അമേരിക്കയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റു നാലു രാജ്യങ്ങള്‍ ഏതാണെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss