|    May 30 Tue, 2017 5:08 pm
FLASH NEWS

ഇറാനില്‍ നിന്നു ജോര്‍ദാന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

Published : 19th April 2016 | Posted By: SMR

അമ്മാന്‍: ഇറാനില്‍നിന്നു ജോര്‍ദാന്‍ അംബാസഡറെ തിരിച്ചുവിളിച്ചതായി ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറേബ്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. അറബ് വിഷയങ്ങളിലെ ഇറാന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് അംബാസഡറെ തിരിച്ചുവിളിക്കുന്നതെന്ന് ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇറാനില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിക്കുന്ന ഏറ്റവും ഒടുവിലത്തെ അറബ് രാജ്യമാണ് ജോര്‍ദാന്‍.
ശിയാ പണ്ഡിതനെ മാസങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയമാക്കിയതിനു പിന്നാലെ ശിയാ ഭൂരിപക്ഷമുള്ള ഇറാന്‍ സൗദിക്കെതിരേ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ സൗദി ഇറാനില്‍ നിന്നും അംബാസഡറെ തിരിച്ചു വിളിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day