|    Nov 14 Wed, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇറാനില്‍ കുടുങ്ങിയ 21 മീന്‍പിടിത്തക്കാര്‍ തിരിച്ചെത്തി

Published : 5th August 2018 | Posted By: kasim kzm

ചെന്നൈ: ഇറാനില്‍ കുടുങ്ങിയ 21 മല്‍സ്യത്തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. ശമ്പളമോ ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെയാണ് അവര്‍ ഇറാനില്‍ കുടുങ്ങിയത്. ഒരു സ്ഥാപനവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു വര്‍ഷം മുമ്പാണ് മല്‍സ്യത്തൊഴിലാളികള്‍ ഇറാനിലെത്തിയതെന്ന് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് പ്രസിഡന്റ് പി ജസ്റ്റിന്‍ ആന്റണി പറഞ്ഞു. തൊഴിലുടമ ആറു മാസം ശമ്പളമൊന്നും കൊടുത്തില്ലെന്നും പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും പിടിച്ചുവച്ചെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലാണ് തൊഴിലാളികള്‍ നാട്ടിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss