|    Jun 24 Sun, 2018 7:13 am
FLASH NEWS
Home   >  National   >  

ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്രം: സൗമ്യ സ്വാമിനാഥന്‍ മല്‍സരിക്കില്ല

Published : 14th June 2018 | Posted By: sruthi srt

കോഴിക്കോട്; ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമത്തിന്റെ പേരില്‍ വനിതാ ഗ്രാന്‍ഡ്മാസ്റ്ററും ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ അഭിപ്രായം പറയാനും ചിന്തിക്കാനും മതവിശ്വാസത്തിനുള്ള ന്യായമായ അവകാശങ്ങളുടെ ലംഘനമാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം. നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴി ഇറാനില്‍ പോകാതിരിക്കുക എന്നതാണ്.’ എന്നാണ് കുറിപ്പ്
2016ല്‍ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ധു ഇറാനില്‍ നടന്ന ഏഷ്യന്‍ എയര്‍ ഗണ്‍ മീറ്റില്‍ നിന്നും പിന്മാറിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss