|    Oct 17 Wed, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ് : ഹിതപരിശോധന നടത്തുമെന്ന് ബാര്‍സാനി

Published : 15th September 2017 | Posted By: fsq

 

ബഗ്ദാദ്: ഭരണകൂടം എതിര്‍ത്താലും കുര്‍ദിസ്താന്‍ പ്രവിശ്യയെ ഇറാഖില്‍നിന്ന് വേര്‍പ്പെടുത്തുന്നതു സംബന്ധിച്ച് 25ന് ഹിതപരിശോധന നടത്തുമെന്ന്്് കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി. ഹിതപരിശോധനയെ എതിര്‍ക്കുന്ന നിലപാടില്‍നിന്ന് ഇറാഖ് പാര്‍ലമെന്റ് അംഗങ്ങള്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഗ്ദാദ് ഭരണകൂടം എതിര്‍ത്താലും ഹിതപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദ് ജനതയുടെ നിശ്ചയദാര്‍ഢ്യം പാര്‍ലമെന്റിന്റെ തീരുമാനംകൊണ്ട് തകരില്ലെന്നും ബാര്‍സാനി പറഞ്ഞു. ബഗ്ദാദ് ഭരണകൂടം കുര്‍ദുകളുടെ ആഗ്രഹത്തിനു വിരുദ്ധമായിട്ടാണ് നിലകൊള്ളുന്നതെന്നും പ്രവിശ്യക്ക് കൈവരുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss