|    Oct 19 Thu, 2017 4:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ് : ഹാവിജ നഗരം ഐഎസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു

Published : 6th October 2017 | Posted By: fsq

 

ബഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലുള്ള ഹാവിജ നഗരം ഐഎസില്‍ നിന്നു തിരിച്ചു പിടിച്ചതായി ഇറാഖ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇറാഖിലെ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു സിറിയന്‍ അതിര്‍ത്തിയിലുള്ള ഹാവിജ. യുഎസ് പിന്തുണയുള്ള ഇറാഖ് സൈന്യം,  കുര്‍ദ് സായുധ വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആക്രണം.  ഹാവിജ നഗരം, അസ്‌കാരി, നിദാ തവ്്‌റാ മേഖലകള്‍ എന്നിവ ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതായി ഇറാഖ് ഫെഡറല്‍ പോലിസ് മേജര്‍ ജനറല്‍ റയ്ദ് ഷകീര്‍ ദവ്ദത്ത്് അറിയിച്ചു. സപ്തംബര്‍ 21നാണ് ഇറാഖ് സൈന്യം ഹാജിവ പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചത്്. തന്ത്രപ്രധാനമായ നഗരമായ മൗസില്‍, ജൂലൈയില്‍ പിടിച്ചെടുത്തതോടെയാണ് ഇറാഖില്‍ ഐഎസിന് തിരിച്ചടി നേരിട്ടു തുടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക