|    Sep 26 Wed, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ്: സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യചര്‍ച്ച തുടങ്ങി

Published : 21st August 2018 | Posted By: kasim kzm

ബഗ്ദാദ്: ഇറാഖില്‍ പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ശിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ പാര്‍ട്ടിയുടെയുംപ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്്‌റ് പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ സഖ്യ ചര്‍ച്ച തുടങ്ങി.
ഇരു പാര്‍ട്ടി നേതാക്കളും ശിയാ പണ്ഡിതന്‍ അമ്മാര്‍ അല്‍ ഹകീം നേതൃത്വം നല്‍കുന്ന ഹിക്മ, മുന്‍ പ്രധാനമന്ത്രി ഇയാദ് അല്ലാവിയുടെ നേതൃത്വത്തിലുള്ള വത്തനിയ്യ പാര്‍ട്ടി എന്നിവയു—മായി കൂടിക്കാഴ്ച നടത്തി. സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാഥമിക ധാരണയിലെത്തിയതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
മറ്റ് രണ്ട് പാര്‍ട്ടികളും ഉള്‍പ്പെട്ടതാണു സഖ്യം. വിഭാഗീയതയ്ക്ക് അതീതമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എല്ലാ പാര്‍ട്ടികളെയും സഖ്യത്തിന് ക്ഷണിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മെയ് 12ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്തദ അല്‍ സദ്‌റിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വോട്ടുകള്‍ വീണ്ടും എണ്ണിയിരുന്നു.
ഇക്കഴിഞ്ഞ 10ന് ഇതിന്റെ ഫലം പ്രഖ്യാപിച്ചെങ്കിലും സദ്‌റ് സഖ്യം തന്നെ ഭുരിപക്ഷം നിലനിര്‍ത്തുകയായിരുന്നു. ഇറാഖ് ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് പുറത്തുവന്ന് 90 ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss