|    Nov 20 Mon, 2017 11:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ് : നാജിവയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി

Published : 13th November 2017 | Posted By: fsq

 

ബഗ്ദാദ്: ഇറാഖില്‍ ഐഎസ് നിയന്ത്രണത്തില്‍ നിന്നു സൈന്യം പിടിച്ചെടുത്ത നാജിവ നഗരത്തിനടുത്ത്  കൂട്ടക്കുഴിമാടം കണ്ടെത്തി. 400ഓളം മൃതദേഹങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. നഗരത്തിനു പുറത്തു കുഴിമാടത്തിനു സമീപത്തായി സൈനിക താവളവും കണ്ടെത്തിയതായി കിര്‍ക്കുക് പ്രവിശ്യാ ഗവര്‍ണര്‍ റകാന്‍ സെയ്ദ് അറിയിച്ചു. സൈനിക താവളം കുട്ടക്കരുതിക്കായി ഉപയോഗിക്കുകയായിരുന്നു എന്ന് സെയ്ദ് അറിയിച്ചു. ഇറാഖില്‍ ഐഎസില്‍ നിന്ന് പിടിച്ചെടുത്ത നഗരങ്ങളില്‍ നിരവധി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായാണ് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ നിന്നും 12 കുട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി അസോഷ്യേറ്റ്് പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. സിവിലിയന്‍ വസ്ത്രങ്ങളിലും ഐഎസ് വേഷത്തിലുമുള്ളവരുടെ മൃതദേഹങ്ങള്‍ കുഴിമാടത്തില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക