|    Jul 22 Sun, 2018 8:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ്- തുര്‍ക്കി സൈനികാഭ്യാസം ആരംഭിച്ചു

Published : 27th September 2017 | Posted By: fsq

 

ബാഗ്ദാദ്: ഇറാഖും തുര്‍ക്കിയും അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. കുര്‍ദ് ഹിതപരിശോധനയുടെ പശ്ചാത്തലത്തിലാണു സൈനികാഭ്യാസം. തുര്‍ക്കിയില്‍ ഇറാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഹബുര്‍ മേഖലയിലാണു സൈനികാഭ്യാസം. ഇറാഖി സൈനികര്‍ തിങ്കളാഴ്ച വൈകീട്ടോടെ സൈനികാഭ്യാസത്തിനായി എത്തിച്ചേര്‍ന്നതായി തുര്‍ക്കി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വടക്കന്‍ ഇറാഖിലെ കുര്‍ദ് അര്‍ധ സ്വയംഭരണ പ്രദേശത്ത് പ്രത്യേക രാഷ്ട്രം രൂപീകരിക്കുന്നതില്‍ അഭിപ്രായം തേടുന്നതിനായി തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പു നടത്തിയത്. ഹിതപരിശോധനയുടെ ഫലം നാളെ പുറത്തുവരുമെന്നാണു കരുതുന്നത്. തുര്‍ക്കി, ഇറാഖ് സര്‍ക്കാരുകളുടെ എതിര്‍പ്പിനിടെയായിരുന്നു കുര്‍ദിഷ് പ്രാദേശിക സര്‍ക്കാര്‍ (കെആര്‍ജി) ഹിതപരിശോധയുമായി മുന്നോട്ടു പോയത്. 84 ലക്ഷം ജനസംഖ്യയുള്ള ഇറാഖി കുര്‍ദി മേഖലകളിലെ 72 ശതമാനം വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ പങ്കാളികളായതാണു കണക്കുകള്‍. അതേസമയം, ഇറാഖി കുര്‍ദിസ്താന്‍ ഹിതപരിശോധന മേഖലയില്‍ വംശീയ യുദ്ധത്തിനു കാരണമാവുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പു നല്‍കി. തുര്‍ക്കി തലസ്ഥാനം ആങ്കറയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss