|    Jul 28 Fri, 2017 12:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇറാഖ് തലസ്ഥാനം വിറച്ചു: ഇരട്ട സ്‌ഫോടനം; 91 മരണം

Published : 4th July 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടു. 170 പേര്‍ക്കു പരിക്കുണ്ട്. കര്‍റാദ ജില്ലയിലെ വ്യാപാരമേഖലയില്‍ റസ്റ്റോറന്റിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം. നോമ്പ് തുറന്നശേഷം ജനങ്ങള്‍ ഷോപ്പിങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്തുണ്ടായ സ്‌ഫോടനത്തില്‍ 15 കുട്ടികളും 10 സ്ത്രീകളും ആറു പോലിസുകാരുമടക്കം 86 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് വടക്കന്‍ ബഗ്ദാദിലെ ശിയാ ഭൂരിപക്ഷപ്രദേശത്ത് ശനിയാഴ്ച അര്‍ധരാത്രിയോടെ രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. ഇവിടെ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റാണ് (ഐഎസ്) ആക്രമണം നടത്തിയതെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. തങ്ങളുടെ അനുകൂലികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പ്രസ്താവനയില്‍ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായും റിപോര്‍ട്ടുണ്ട്.
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം ഇറാഖ് സേന തിരിച്ചുപിടിച്ച് ഒരാഴ്ച പിന്നിടവെയാണ് ബഗ്ദാദില്‍ ശക്തമായ ആക്രമണങ്ങളുണ്ടായത്. വാനില്‍ നിറച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നും റിപോര്‍ട്ടുണ്ട്. സ്‌ഫോടനത്തില്‍ പ്രദേശത്ത് വന്‍ തീ പടര്‍ന്നു. മണിക്കൂറുകള്‍ക്കു ശേഷവും തീയണയ്ക്കാന്‍ അഗ്നിശമനസേനാ വിഭാഗം ഏറെ പണിപ്പെട്ടു. പ്രധാന വ്യാപാരകേന്ദ്രമായ അല്‍ ഹാദി സെന്റര്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം, സംഭവസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് നേരെ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. അബാദിക്കും സംഘത്തിനും നേരെ ജനങ്ങള്‍ കല്ലെറിഞ്ഞു. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൗസിലും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളും ഇപ്പോഴും ഐഎസിന്റെ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയതിനിടെയാണ് തലസ്ഥാനത്തെ സ്‌ഫോടനങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക