|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ് : കുര്‍ദ് ഹിതപരിശോധന നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്

Published : 19th September 2017 | Posted By: fsq

 

ബഗ്ദാദ്: സ്വതന്ത്ര കുര്‍ദ് രാഷ്ട്രത്തിനായുള്ള കുര്‍ദിസ്താന്‍ പ്രാദേശിക സര്‍ക്കാരിന്റെ (കെആര്‍ജി)  ഹിതപരിശോധന നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് സുപ്രിംകോടതി ഉത്തരവ്. ഈ മാസം 25നു ഹിതപരിശോധന നടത്താനായിരുന്നു കെആര്‍ജിയുടെ തീരുമാനം.ഹിതപരിശോധന തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒന്നിലധികം ഹരജികള്‍ പരിഗണിക്കവേയാണു കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. കെആര്‍ജിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നു പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഹിതപരിശോധന റദ്ദാക്കണമെന്ന്് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വടക്കന്‍ ഇറാഖിലെ കുര്‍ദ് അര്‍ധ സ്വയംഭരണ പ്രദേശങ്ങളാണു കെആര്‍ജിയുടെ ഭരണപരിധിയിലുള്‍പ്പെടുന്നത്. ഹിതപരിശോധന വിജയിച്ചാല്‍ ഇറാഖില്‍ നിന്ന് പെട്ടെന്ന് പിരിഞ്ഞുപോവുകയല്ല ഇക്കാര്യത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ ആരംഭിക്കുകയാണു ചെയ്യുകയെന്നു കെആര്‍ജി പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss