|    Jan 20 Fri, 2017 11:27 am
FLASH NEWS

ഇറാഖി സൈന്യം റമാദി തിരിച്ചുപിടിച്ചു

Published : 28th December 2015 | Posted By: G.A.G

ബഗ്ദാദ്: ഇറാഖില്‍ ഐഎസ് നിയന്ത്രണത്തിലുള്ള സുന്നി ഭൂരിപക്ഷ പ്രദേശമായ റമാദിനഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ഐഎസിനെതിരായ പോരാട്ടത്തിലെ ആദ്യത്തെ സുപ്രധാന വിജയമായാണ് ഇറാഖി സേന ഇതിനെ കാണുന്നത്. ബാഗ്ദാദില്‍ നിന്ന് 93 കിലോമീറ്റര്‍ ദൂരമേ റമാദിയിലേക്കുള്ളു.  പ്രദേശത്ത് ഇരുസേനകളും തമ്മിലുള്ള പോരാട്ടം തുടരുന്നതായാണ് റിപോര്‍ട്ടുകള്‍.

നഗരത്തിലെ ഐ എസ് കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇറാഖി സേനയുടെ വക്താവ് അറിയിച്ചു. റമാദിയിലെ മുന്‍ സര്‍ക്കാര്‍ സമുച്ചയം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചതോടെയാണ് ഇറാഖി സൈന്യം പ്രദേശം തിരിച്ചുപിടിച്ചതായി അവകാശപ്പെടാനായത്. എന്നാല്‍ ഈ കെട്ടിടസമുച്ചയത്തില്‍ നിന്നും ഐഎസ് പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കം ചെയ്‌തോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യു എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക