|    Feb 18 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖി അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണവിതരണം യുഎന്‍ വെട്ടിക്കുറച്ചു

Published : 29th January 2017 | Posted By: fsq

 

ബഗ്ദാദ്: സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പലായനം ചെയ്ത 14ലക്ഷത്തോളം ഇറാഖികള്‍ക്കുള്ള ഭക്ഷണവിതരണം യുഎന്‍ ഏജന്‍സി വെട്ടിക്കുറച്ചു. 50 ശതമാനത്തോളമാണ് ഭക്ഷ്യവിതരണത്തില്‍ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്പി) കുറവുവരുത്തിയത്. പദ്ധതിക്ക് സഹായം നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം കുറഞ്ഞതാണ് ഇതിനു കാരണമെന്നാണ് യുഎന്‍ അധികൃതര്‍ അറിയിച്ചത്. ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള ഇറാഖിന്റെ സൈനിക നടപടി ഒക്ടോബറില്‍ ആരംഭിച്ചശേഷം 1.6 ലക്ഷത്തോളം സിവിലിയന്‍മാര്‍ പലായനം ചെയ്തിരുന്നു. ഭക്ഷ്യവിതരണം പുനസ്ഥാപിക്കുന്നതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് യുഎസ്, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി ഡബ്ല്യൂഎഫ്പി വക്താവ് ഇന്‍ഗര്‍ മേരി വെനീസ് അറിയിച്ചു. യുഎസായിരുന്നു ഭക്ഷ്യവിതരണ പദ്ധതിക്കായി ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തിരുന്നത്. ജനുവരി മുതല്‍ തങ്ങള്‍ ഭക്ഷ്യവിതരണം കുറച്ചതായി വെനീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മൗസില്‍ നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരെ ഈ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. ഒരാള്‍ക്കുള്ള ഭക്ഷണമാണ് ഇപ്പോള്‍ ഒരു കുടുംബത്തിന് യുഎന്‍ വിതരണം ചെയ്യുന്നതെന്നു മൗസിലിനു സമീപമുള്ള ഹസന്‍ ഷാം അഭയാര്‍ഥി ക്യാംപിലെ അംഗമായ സഫ ഷാകര്‍ അറിയിച്ചു. ഐഎസ് മേഖലയില്‍ നിന്നു പലായനം ചെയ്ത തങ്ങളുടെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചാല്‍ പിന്നെ എങ്ങനെ ജീവിക്കാന്‍ പറ്റുമെന്നും അവര്‍ ചോദിച്ചു. മൗസില്‍ നഗരത്തില്‍ നിലവില്‍ 16 ലക്ഷത്തോളം സിവിലിയന്‍മാര്‍ കഴിയുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷ്യവിതരണത്തെയും യുഎന്‍ നടപടി ബാധിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss