|    Jan 21 Sat, 2017 2:12 pm
FLASH NEWS

ഇറാഖില്‍ സദര്‍ അനുകൂലികള്‍ വീണ്ടും പ്രക്ഷോഭത്തില്‍

Published : 16th July 2016 | Posted By: SMR

135516411_14685906762681n

ബഗ്ദാദ്: വര്‍ഗീയവാദത്തിനെതിരേയും അഴിമതിക്കെതിരേയും ആയിരക്കണക്കിന് സദര്‍ അനുകൂലികള്‍ തലസ്ഥാനമായ ബഗ്ദാദില്‍ പ്രതിഷേധവുമായെത്തി. തഹ്‌രിര്‍ ചത്വരത്തിലേക്കാണ് അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ ഇരച്ചെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ശിയാ പണ്ഡിതന്‍ മുഖ്താദ അല്‍ സദര്‍ ആഹ്വാനം ചെയ്തത് അനധികൃതറാലിയാണെന്നും റാലി നടത്തിയാല്‍ തീവ്രവാദ ഭീഷണിയായി കണക്കാക്കുമെന്നും സുരക്ഷാ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് പ്രതിഷേധം.
സദറിന്റെ നേതൃത്വത്തില്‍ നിരവധി തവണ പ്രതിഷേധങ്ങള്‍ ഈയിടെ അരങ്ങേറിയിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ ചിലത് സര്‍ക്കാരിന്റെ അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണ്‍ ഉപരോധിക്കുന്നതിലേക്കും നയിച്ചിരുന്നു. രാഷ്ട്രീയ, സാമ്പത്തിക പരിവര്‍ത്തനവും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്ത് പ്രകടനം നടത്തുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അതേസമയം, സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഭയമുണ്ടെന്നും ഇറാഖിലെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊവാഫക് അല്‍ റൂബെയ് പറഞ്ഞു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക