|    Jan 21 Sat, 2017 11:11 pm
FLASH NEWS

ഇറാഖില്‍ സദര്‍ അനുകൂലികള്‍ വീണ്ടും അഴിമതിവിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നു

Published : 13th July 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ ശിയാപണ്ഡിതന്‍ മുഖ്താദ അല്‍ സദര്‍ അനുകൂലികളോട് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അഴിമതിയാരോപണത്തിന് വിധേയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും അനീതി അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സാങ്കേതിക വിദഗ്ധരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ഇറാഖ് രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്.
നേരത്തേ സദര്‍ അനുകൂലികള്‍ പ്രതിഷേധവുമായി ഇറാഖിലെ അതീവ സുരക്ഷിതമായ ഭരണസിരാകേന്ദ്രത്തില്‍ ഇരച്ചുകയറിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക