|    Jan 17 Tue, 2017 4:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇറാഖില്‍ റാഫിന്റെ സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍

Published : 5th August 2016 | Posted By: SMR

ദോഹ: ഇറാഖിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്കായി ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്) സഞ്ചരിക്കുന്ന ക്ലിനിക്കുകള്‍ ഒരുക്കി. മൊസൂളില്‍ നിന്ന് പലയാനം ചെയ്തവര്‍ക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുക. 36 ലക്ഷം  റിയാല്‍ ചെലവിലാണ് ആശുപത്രി ഒരുക്കിയത്. മൊസൂള്‍, ഫല്ലൂജ, റമാദി എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാവുക.
ചലിക്കുന്ന ആരോഗ്യ കേന്ദ്രം വഴി പതിനായിരത്തിലേറെ പേര്‍ക്ക് സേവനം ലഭിക്കുമെന്ന് റാഫ് ട്രസ്റ്റി ജനറല്‍ ഡയറക്ടര്‍ ഡോ. ആയിദ് ബിന്‍ ദബ്സാന്‍ അല്‍ഖഹ്ഥാനി പറഞ്ഞു.
ഏറ്റവും അടിയന്തരമായി ചികില്‍സ വേണ്ടവരെ റാഫിന്റെ പ്രാദേശിക പങ്കാളികള്‍ സര്‍വേ നടത്തി കണ്ടെത്തും. അവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ റാഫുമായി ഉടന്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിത്യരോഗികള്‍ക്കു പുറമേ വാര്‍ധക്യ സഹജമായ അസുഖങ്ങളും പോഷകക്കുറവു കൊണ്ടും ദുരിതമനുഭവിക്കുന്നവരുമാണ് അടിയന്തര ചികില്‍സ ആവശ്യമായവരില്‍ ഏറെയും.
ഇറാഖില്‍ ചികില്‍സ കിട്ടാതെ വലയുന്നവര്‍ക്കു വേണ്ടി റാഫ് മുന്‍കൈയെടുക്കുന്ന പദ്ധതിയോട് സഹകരിക്കണമെന്ന് ഖത്തരികളോടും  പ്രവാസികളോടും റാഫ് അഭ്യര്‍ഥിച്ചു.
പദ്ധതിക്കു വേണ്ട പണത്തിന്റെ അമ്പതു ശതമാനം റാഫിന്റെ അടിയന്തര ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇര്‍ബില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണ വിതരണം റാഫ് നടത്തിവരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക