ഇറാഖില്‍ തുര്‍ക്കി വ്യോമാക്രമണം: 45 കുര്‍ദ് വിമതര്‍ കൊല്ലപ്പെട്ടു
Published : 16th March 2016 | Posted By: SMR
അങ്കറ: വടക്കന്‍ ഇറാഖില്‍ കുര്‍ദ് വിമതര്‍ക്കെതിരേ തുര്‍ക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) യിലെ 45 പേര് മരിച്ചതായി റിപോര്‍ട്ട്.
11 യുദ്ധവിമാനങ്ങളാണ് വ്യോമാക്രമണത്തില്‍ പങ്കെടുത്തതെന്നും എഫ്-16, എഫ്-4 ജെറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും തുര്‍ക്കി സൈന്യം വ്യക്തമാക്കി. പികെകെയുടെ പ്രധാന ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖന്തില് മലനിരകളിലായിരുന്നു ആക്രമണം. രണ്ട് ആയുധസംഭരണശാലകളും റോക്കറ്റ് കേന്ദ്രങ്ങളും തകര്‍ത്തതായാണ് വിവരം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.