|    Jun 24 Sat, 2017 12:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖില്‍ ഇരട്ട സ്‌ഫോടനം: 73 മരണം

Published : 1st March 2016 | Posted By: SMR

ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ശിയാ മേഖലയിലെ ചന്തയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആളാണ് സദര്‍സിറ്റി മേഖലയില്‍ പൊട്ടിത്തെറിച്ചത്. 55 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആരോഗ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് പോലിസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
വടക്കന്‍ ബഗ്ദാദിലെ മറ്റൊരു ശിയാ ഭൂരിപക്ഷ മേഖലയായ ഷുആലയില്‍ വ്യാഴാഴ്ച ശിയക്കളെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.പടിഞ്ഞാറന്‍ ബഗ്ദദിലെ അബു ഗ്രെയ്ബില്‍ നടത്തിയ ആക്രമണത്തിനുശേഷം നിരവധി പോലിസുകാരെ ഐഎസ് ബന്ധികളാക്കി. ആക്രമണം നടന്ന പ്രദേശങ്ങളെല്ലാം ഐഎസ് പിടിച്ചെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക