|    Jul 18 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖില്‍ ആക്രമണങ്ങളില്‍ 50പേര്‍ കൊല്ലപ്പെട്ടു ; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Published : 15th September 2017 | Posted By: fsq

 

എര്‍ബില്‍: തെക്കന്‍ ഇറാഖില്‍ ഭക്ഷണശാലയിലും സൈനിക ചെക്‌പോസ്റ്റുകളിലുമായി നടന്ന ഇരട്ട ആക്രമണങ്ങളില്‍ 50പേര്‍ കൊല്ലപ്പെട്ടു. ബഗ്ദാദില്‍ നിന്ന് 320 കിലോമീറ്ററോളം അകലെ നസിരിയായിലെ ഭക്ഷണശാല്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത്്് സൈനികവേഷത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കര്‍ബലയിലെയും നജാഫിലെയും ശിയാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് ഭക്ഷണശാലയിലുണ്ടായിരുന്നതെന്ന് പ്രവിശ്യാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാഖിനു പുറമെ ഇറാന്‍ സ്വദേശികളും തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നു. മിനിറ്റുകള്‍ക്കു ശേഷം ഭക്ഷണശാലയ്ക്കു സമീപമുള്ള ചെക്‌പോസ്റ്റില്‍ കാര്‍ ബോംബാക്രമണവും നടന്നു. ബഗ്ദാദിനെ ധിഖര്‍ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒന്നിലായിരുന്നു സ്‌ഫോടനം. രണ്ട് ആക്രമണങ്ങളിലുമായി 80പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss