|    Jul 27 Thu, 2017 8:23 am
Home   >  News now   >  

ഇറാഖിലെ ശിയാ പള്ളിയില്‍ സ്‌ഫോടനം: 37 മരണം

Published : 8th July 2016 | Posted By: sdq

ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ മരിച്ചു. 62 പേര്‍ക്ക് പരിക്കേറ്റതായി ഇറാഖ് വൃത്തങ്ങള്‍ അറിയിച്ചു. മധ്യബഗ്ദാദില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 186 പേര്‍ മരിച്ച് ദിവസങ്ങള്‍ക്കുശേഷമാണിത്. സയ്യിദ് മുഹമ്മദ് ബിന്‍ അലി അല്‍-ഹാദിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ ബോംബുധാരികളാണ് സ്‌ഫോടനം നടത്തിയത്. പള്ളിയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ടാമത്തെ ബോംബുധാരി തോക്കുധാരികള്‍ക്കൊപ്പം പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനയ്ക്കായി നിരവധി പേര്‍ പള്ളിയിലെത്തിയ അവസരത്തിലാണ് ആക്രമണമുണ്ടായത്. മൂന്നാമത്തെ തോക്കുധാരിയെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
2003ലെ യുഎസ് അധിനിവേശത്തിനു ശേഷം ഇത്രയധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക