|    Feb 21 Tue, 2017 5:44 pm
FLASH NEWS

ഇറാഖിലെ പെട്രോള്‍ സ്‌റ്റേഷനില്‍ സ്‌ഫോടനം: 80 മരണം

Published : 25th November 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ പെട്രോള്‍ സ്‌റ്റേഷനിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 80ഓളം പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദിലാണ് സംഭവം. ശിയാ ആരാധനാലയമായ അര്‍ബെയ്‌നില്‍ നിന്നു മടങ്ങുന്ന ശിയാക്കളെ ലക്ഷ്യമാക്കി ഹില നഗരത്തിലാണ് ആക്രമണം നടന്നതെന്ന് പോലിസിനെ ഉദ്ധരിച്ച് റോയിറ്റര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ 10 ഇറാനികളും ഉള്‍പ്പെടുമെന്ന് അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താഏജന്‍സി റിപോര്‍ട്ട് ചെയ്തു. സംഭവസമയം തീര്‍ത്ഥാടകരുമായി ഏഴു ബസ്സുകള്‍ പെട്രോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക