|    May 28 Sun, 2017 10:03 pm
FLASH NEWS

ഇറച്ചിമാലിന്യങ്ങളുമായി വന്ന ലോറി ഉപേക്ഷിച്ചു കടന്നു

Published : 6th September 2016 | Posted By: SMR

വെള്ളറട: തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിമാലിന്യങ്ങളുമായി വന്ന ലോറി റോഡരികില്‍ ഉപേക്ഷിച്ചു കടന്നു. പ്രദേശത്ത് ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയും. ഇന്നലെ രാത്രിയാണ് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന കോഴിമാലിന്യവും അറവുശാലാ മാലിന്യവുമടങ്ങിയ ലോറി കേരള അതിര്‍ത്തിയിലെ നിലമാമൂടിനു സമീപം പുല്ലന്‍തേരിയില്‍ ഉപേക്ഷിച്ചത്.
ഇതോടെ, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ദുര്‍ഗന്ധം വ്യാപിച്ച് പ്രദേശവാസികള്‍ക്ക് കടുത്ത ഛര്‍ദ്ദി, അതിസാരം അടക്കമുള്ള രോഗലക്ഷണങ്ങളും വ്യാപകമായി. പരാതിയെതുടര്‍ന്ന് വെള്ളറട പോലിസ് സ്ഥലത്തെത്തിയെങ്കിലും ദുര്‍ഗന്ധം കാരണം സമീപത്ത് പോലും എത്താന്‍ കഴിയാതെ പിന്‍വാങ്ങി. നിറയെ വീടുകളുള്ള സ്ഥലത്താണ് മാലിന്യം ഉപേക്ഷിച്ചത്. മാലിന്യംകൊണ്ട് വന്ന വാഹനത്തിന് തകരാര്‍ ആയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതെന്ന് കരുതുന്നു.
നിലമാംമൂട് വാര്‍ഡ് മെംബര്‍ ബിനുവിന്റെ നേതൃത്വത്തില്‍ മാലിന്യത്തിനു പുറത്തും വാര്‍ന്നുപോവുന്ന മലിനജലത്തിലും ബ്ലീച്ചിങ് പൗഡര്‍ വിതറിയെങ്കിലും ഈച്ചശല്യം ഒഴിവായത് മാത്രമാണ് നേട്ടം. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വാര്‍ഡ് മെംബറിന്റെ നേതൃത്വത്തില്‍ മാലിന്യം സമീപത്തെ പറമ്പില്‍ എക്‌സ്‌കവേറ്റര്‍ സഹായത്തോടെ കുഴിച്ചുമൂടി. കെട്ടിനില്‍ക്കുന്ന മലിനജലം പ്രദേശവാസികളുടെ സ്വസ്ഥത ഇല്ലാതാക്കി. വാഹന ഉടമക്കെതിരെ കേസെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day