|    Jul 22 Sun, 2018 9:48 pm
FLASH NEWS

ഇറച്ചിക്കോഴിക്ക് ഫാമുകളില്‍ വന്‍ വിലയിടിവ്

Published : 20th September 2017 | Posted By: fsq

 

മറയൂര്‍: കേരളത്തിലേക്ക് ഏറ്റവും അധികം ഇറച്ചിക്കോഴികള്‍വരൂന്ന തമിഴ്‌നാട്ടിലെ കോഴി ഫാമുകളില്‍ ഇറച്ചികോഴിയുടെ വില കൂത്തനെ കൂറഞ്ഞു. കോഴിയുടെ വില കിലോഗ്രാമിന് 68 രൂപയായാണ് കൂറഞ്ഞത്.കഴിഞ്ഞ ദിവസം 78 രൂപയായിരൂന്നൂ വില. ഒരൂ കിലോഗ്രാം കോഴി ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ70 രൂപ ചിലവു വരൂമെന്നാണ് പല്ലടത്തെഇറച്ചിക്കോഴി ഫാം ഉടമകള്‍ പറയുന്നത്. കന്നി മാസത്തില്‍ തമിഴ്‌നാട്ടില്‍ ഭൂരിഭാഗം പേരൂം ഉത്സവങ്ങളുടെ ഭാഗമായി വൃതം അനൂഷ്ടിക്കൂന്നത് വില്‍പനയില്‍ കൂറവ് വരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ് ആഴ്ച്ച 78 രൂപയില്‍ നിന്നൂം 10രൂപ കുറഞ്ഞ് 68 രൂപക്കാണ്്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വ്യാപാരം നടന്നതെന്ന് പല്ലടംഇറച്ചികോഴി ഉദ്പാതക സംഘം പറയുന്നു. തമിഴ്‌നാട്ടിലെഉദുമലപേട്ട, പല്ലടം, സുല്‍ത്താന്‍ പേട്ട,സേലം, ഈറോഡ് , നാമക്കല്‍ എന്നിവടങ്ങളിലായി ഇരൂപത്തി അയ്യായിരം വന്‍കിട കോഴിഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്.ഇവിടങ്ങളില്‍ നിന്നും സമീപ ചെറുകിട ഫാമുകളില്‍ നിന്നുംപ്രതിദിനം എട്ടുലക്ഷം മുതല്‍ പത്ത് ലക്ഷം വരെഇറച്ചികോഴികളാണ് ഉത്പാദിപ്പിക്കുന്നത്. കേരളം , കര്‍ണ്ണാടകം , പുതുച്ചേരി എന്നിവടങ്ങളിലെ പ്രധാന മാര്‍ക്കറ്റുകളിലേക്കാണ് ഇവ എത്തുന്നത്. മൂന്നിടങ്ങളിലെയുംവിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലകുറവിന് കാരണമായി തീര്‍ന്നിരിക്കുന്നത്.വിറ്റഴിയാന്‍ കാലതാമസം വരുന്നതിനാല്‍ദിവസേനയുള്ള ഉല്‍പ്പാദനം പത്തുശതമാനം കുറവ് വരൂത്തി.നിയന്ത്രണ വിധേയമാക്കണമെങ്കില്‍ നാല്‍പത് ദിവസം വേണ്ടി വരും. മാര്‍ച്ച് മാസം മുതല്‍ ഏപ്രില്‍ പകുതിവരെപ്രധാന ആഘോഷങ്ങള്‍ ഇല്ലാത്തതും കടുത്ത ചൂട് അനുഭവപ്പെടുന്നതും ഇറച്ചിക്കോഴി വിപണിക്ക് തിരിച്ചടിയാണ്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss