|    Dec 17 Sun, 2017 11:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇറച്ചിക്കോഴിക്ക് തോന്നിയ വില ഈടാക്കി വ്യാപാരികള്‍ ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലനിയന്ത്രണം പരാജയപ്പെട്ടതോടെ ഇറച്ചിക്കോഴിക്ക് തോന്നിയ വില ഈടാക്കി സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍. കോഴിക്കും കഷണങ്ങളാക്കിയ ഇറച്ചിക്കും ഓരോ ജില്ലയിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇറച്ചിവ്യാപാര സംഘടനകള്‍ക്ക് പോലും വില ഏകീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണു നിലവില്‍.സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ സമരം പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് ഒരുവിഭാഗം വ്യാപാരികള്‍. കോഴിക്ക് 115 മുതല്‍ 130 വരെയും ഇറച്ചിക്ക് 160 മുതല്‍ 200 വരെയുമാണ് ഇന്നലെ ഈടാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന വില. ഇവിടങ്ങളില്‍ കോഴിക്ക് കിലോ 130 രൂപയും കഷണങ്ങളാക്കിയവയ്ക്ക് കിലോയ്ക്ക് 200 രൂപയുമാണ് വാങ്ങുന്നത്. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ടയിലാണ് താഴ്ന്ന വിലയുള്ളത്. ജില്ലയില്‍ കോഴിക്ക് 115ഉം കോഴി ഇറച്ചിക്ക് 160ഉം രൂപയാണ് ഈടാക്കുന്നത്. വടക്കന്‍ കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു താരതമ്യേനെ വിലക്കുറവ്. ജിഎസ്ടിയില്‍ ഇറച്ചിക്കോഴിയുടെ നികുതി എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് കോഴിയിറച്ചി വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപയായി ധനമന്ത്രി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഈ വില അംഗീകരിക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ല. ചര്‍ച്ചകളെ തുടര്‍ന്ന് ഇറച്ചിക്കോഴി 87 രൂപയ്ക്കും കഷ്ണങ്ങളാക്കിയ ഇറച്ചി 158 രൂപയ്ക്കും വില്‍ക്കാമെന്ന് വ്യാപാരി കള്‍ സമ്മതിച്ചു. എന്നാല്‍ വ്യാപാരം ഈ വിലയില്‍ നടന്നില്ല. മൊത്തവ്യാപാര വിപണിയിലെ വിലക്കൂടുതലാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. വിലയിലുണ്ടായ അസന്തുലിതത്വം പരിഹരിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss